Post Category
അംഗപരിമിതര്‍ക്ക് ഉപകരണ വിതരണം നടത്തി
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കായി എട്ടുലക്ഷം രൂപയുടെ ഉപകരണ വിതരണം നടത്തി. ഉപകരണ നിര്‍ണയ മെഡിക്കല്‍ ക്യാമ്പില്‍ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കാണു ഉപകരണങ്ങള്‍ ്യൂല്‍കിയത്. കേള്‍വി സംബന്ധമായ തകരാറുള്ളവര്‍ക്ക് ഹിയറിംഗ് എയ്ഡും നല്‍കി. എസ്എന്‍ പുരം തേവര്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ ്യൂടന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ് ഘാടനം ചെയ്തു. എസ്എന്‍ പുരം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. മല്ലിക അധ്യക്ഷയായിരുന്നു. മതിലകം ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ആബീദലി മുഖ്യാഥിതിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments