ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം 28 ന്
ജില്ലയിലെ മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, ചാലക്കുടി താലൂക്കുകളെ കോര്‍ത്തിണക്കി രൂപീകരിച്ച ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം മെയ് 28 വൈകീട്ട് 3 ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ മുഖ്യാതിഥിയാകും. കൃഷിവകുപ്പുമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
സബ് കളക്ടര്‍ ഡോ. രേണുരാജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം പി മാരായ സി എന്‍ ജയദേവന്‍, ഇന്നസെന്‍റ്, ഡോ. പി കെ ബിജു, സി പി നാരായണന്‍ എന്നിവര്‍ വിശിഷ്ടസാന്നിദ്ധ്യമാകും. കെ യു അരുണന്‍ എം എല്‍ എ ഇ-ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കും. എം എല്‍ എ മാരായ ബി ഡി ദേവസ്സി, കെ വി അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, ഗീത ഗോപി, ഇ ടി ടൈസണ്‍ മാസ്റ്റര്‍, അഡ്വ. വി ആര്‍ സുനില്‍കുമാര്‍, അഡ്വ. കെ രാജന്‍, അനില്‍ അക്കര, യു ആര്‍ പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, മുന്‍ എം എല്‍ എ അഡ്വ. തോമസ് ഉണ്ണിയാടന്‍, മുന്‍ എം പി പ്രൊഫ. സാവിത്രി ലക്ഷ്മണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷന്‍ പ്രസിഡണ്ട് വി എ മനോജ്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ കെ സതീശന്‍, എ.ഡി.എം സി ലതിക, അസിസ്റ്റന്‍റ് കളക്ടര്‍ പ്രേംകൃഷ്ണന്‍ എസ് തുടങ്ങിയവര്‍ ആശംസ നേരും. ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍ സ്വാഗതവും ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഡോ. എം സി റെജില്‍ നന്ദിയും പറയും.
- Log in to post comments