Skip to main content

സ്‌ക്വാഡ് പരിശോധന: 37 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 37 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, കടയ്ക്കല്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 23 കേസുകളില്‍ പിഴയീടാക്കുകയും 356 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളിയില്‍ ആലപ്പാട്, ചവറ, കെ.എസ്.പുരം, നീണ്ടകര, ഓച്ചിറ, പ•ന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകളില്‍ പിഴയീടാക്കി. 176 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊല്ലത്തെ പേരയം, പെരിനാട്, പരവൂര്‍, തൃക്കോവില്‍വട്ടം, കുണ്ടറ, പനയം, ചാത്തന്നൂര്‍, തൃക്കരുവ, കൊല്ലം കോര്‍പ്പറേഷന്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകളില്‍ പിഴയീടാക്കി. 335 എണ്ണത്തിന് താക്കീത് നല്‍കി.
കുന്നത്തൂരില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകള്‍ക്ക് പിഴയും 134 സ്ഥാപനങ്ങള്‍ക്ക് താക്കീതും നല്‍കി.
പത്തനാപുരം, പിടവൂര്‍, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ടി.എസ്.വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ ഇടമണ്‍, തെ•ല, ആര്യങ്കാവ് മേഖലകളില്‍ പരിശോധന നടത്തി. 17 കേസുകള്‍ക്ക് താക്കീത് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.2214/2021)
 

date