Skip to main content

അന്താരാഷ്ട്ര ജൈവവൈവിധ്യദിനാഘോഷം

അന്താരാഷ്ട്ര ജൈവ വൈവിധ്യദിനാചരണത്തിന്‍റെ ജില്ലതല ഉദ്ഘാടനം   ബി. ഡി. ദേവസ്സി എം. എല്‍.എ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്ലാവിന്‍ തൈനട്ട് നിര്‍വ്വഹിച്ചു. ആഗോള വ്യാപകമായി ജൈവ വൈവിധ്യത്തിന്‍റെ പ്രാധാന്യത്തേയും അതിന്‍റെ നഷ്ടം വരുത്തുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരാവണമെന്നും രാജ്യത്തിന്‍റെ വിലപ്പെട്ട ജൈവ സമ്പത്ത് സംരഷിക്കുവാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.  ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. കെ ഷീജു അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി ഡി എഫ് ഒ. ആര്‍. കീര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി. ആര്‍. പ്രസാദന്‍, തോമാസ് കണ്ണത്ത്, കുമാരി ബാലന്‍, ഷീല മനോഹരന്‍, ഇ ഉമ്മര്‍, വനമിത്ര ജേതാവ് പി. ആര്‍. സുരേഷ് , ചാലക്കുടി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്‍ എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം. പ്രീത, വാഴച്ചാല്‍ ഡി.എഫ്.ഒ എന്‍. രാജേഷ് , ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍  ഇ.എസ്. സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജൈവ പരിപാലന സമിതി അംഗങ്ങള്‍ക്ക് പരിശീലനവും നടത്തി. ജൈവ വൈവിധ്യ നിയമം പ്രകാരമുള്ള  അധികാരങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചുമതലകളെകുറിച്ചും അവബോധമുണ്ടാക്കി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളെക്കുറിച്ച് റിസോഴ്സ് പേഴ്സണ്‍മാരായ വി. എസ്. ഉണ്ണികൃഷ്ണന്‍, പ്രൊഫ. ടി.എം. സുദര്‍ശന്‍ , ഒ.എന്‍. അജിത്, പ്രിയ എം. എന്നിവര്‍ ക്ളാസെടുത്തു. വിദ്യാര്‍ത്ഥികളായ ദൃശ്യ മനോജ്, ആഷിക് എം.പി., പ്രോജക്ട് ഫെല്ലോമാരായ നവീന്‍ വര്‍ഗ്ഗീസ്, ബ്ഷയ്സ് ജോസ്, ഷര്‍മിള പി.വി. എന്നിവര്‍ ജനബോധന റാലിക്ക് നേതൃത്വം കൊടുത്തു.

date