Post Category
റേഷന്‍കടകളിലെ യന്ത്രവത്കൃത സംവിധാനം : മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന് യന്ത്രവത്കൃത സംവിധാനം നിലവില്‍ വന്നതോടെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടി. മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദ്ദേശിച്ചു. 15 മിനിറ്റ് കൊണ്ട് റേഷന്‍ വാങ്ങി മടങ്ങിയിരുന്നവര്‍ക്ക് യന്ത്രവത്കൃത സംവിധാനം വന്നതോടെ ഒന്നരമണിക്കൂര്‍ കാത്ത് നില്‍ക്കേണ്ടി വരുന്നതായി തൃശൂര്‍ സ്വദേശി സി സി സുരേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം, റേഷന്‍ കടകള്‍ കൃത്യസമയത്ത് തുറക്കാറില്ലെന്നും പരാതിയില്‍ പറയുന്നു.
date
- Log in to post comments