Skip to main content

ദേശീയ നേത്രദാന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനവും വെബിനാറും നടത്തി

 ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും വെബിനാറും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ എട്ട് വരെയാണ് നേത്രദാന പക്ഷാചരണം നടത്തുന്നത്. നേത്രദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലയില്‍ ഉടനീളം ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. പരിപാടിയില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ. എം കെ ഷാജ്  അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി കെ  അനില്‍ കുമാര്‍ നേത്രദാന പ്രതിജ്ഞ ചൊല്ലി കൊടുത്തു.  ജില്ലാ ആശുപത്രി മൊബൈല്‍ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. സന്ധ്യ റാം ബോധവല്‍കരണ ക്ലാസ് എടുത്തു. ദേശീയ അന്ധത നിയന്ത്രണ പരിപാടി ജില്ലാ പ്രോഗാം ഓഫീസര്‍ ഡോ. കെ മായ ,ഡോ. ഒ ടി രജീഷ്,  ജില്ലാ  എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ ഒഫ്താല്‍മിക് കോ ഓര്‍ഡിനേറ്റര്‍ എം എം ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
 

date