Skip to main content

ലൈഫ് മിഷന്‍: പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനിയില്‍ 300 വീടുകള്‍

വീടില്ലാത്ത എല്ലാവര്‍ക്കും വീടൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയായ ലൈഫ് മിഷനില്‍ പള്ളിത്തോട്ടം ക്യു.എസ്.എസ്. കോളനിയിലെ 300 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കും. എം. മുകേഷ് എം. എല്‍. എ, മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തില്‍ കോളനിവാസികളുമായി വീടു നിര്‍മ്മാണം സംബന്ധിച്ച് ആശയവിനിമയം നടത്തി. 
ഫിഷറീസ് വകുപ്പും കോര്‍പറേഷനും ചേര്‍ന്ന് 89 വീടുകള്‍ നിര്‍മിക്കും.

ശേഷിക്കുന്ന 211 എണ്ണം ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കും. ലൈഫില്‍നിന്ന് കാലതാമസം കൂടാതെ പണം ലഭ്യമാക്കി ഉടന്‍ വീടു നിര്‍മ്മാണം തുടങ്ങുമെന്ന് എം. മുകേഷ് എം. എല്‍. എ. പറഞ്ഞു.
വീടു നിര്‍മ്മിക്കുന്നതിനുള്ള വിശദ പദ്ധതിരേഖ എത്രയും വേഗം തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മേയര്‍ വി. രാജേന്ദ്രബാബു വ്യക്തമാക്കി. നിര്‍മാണം തുടങ്ങുന്ന മുറയ്ക്ക് ഇവിടെ നിന്ന് സ്വന്തം നിലയ്ക്ക് മാറിത്താമസിക്കാമെന്ന് കോളനി നിവാസികള്‍ ഉറപ്പു നല്‍കിയെന്ന് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അറിയിച്ചു.

കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരടക്കമുള്ള സംഘം കോളനിയുടെ വിവിധ ഇടങ്ങള്‍ സന്ദര്‍ശിച്ച് വീടു നിര്‍മാണത്തിനുള്ള ഭൗതിക സാഹചര്യം വിലയിരുത്തി. 

(പി.ആര്‍.കെ.നമ്പര്‍  2527/17)

date