Skip to main content

ഹീറ്റ്ട്രീറ്റ്മെന്‍റും സ്ക്രൂപ്രസ്സ് ഡിവിഷനും ഉദ്ഘാടനം 21 ന്

അത്താണി സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡില്‍ ആരംഭിക്കുന്ന പുതിയ ഹീറ്റ്ട്രീറ്റ്മെന്‍റ് ആന്‍ഡ് സ്ക്രൂപ്രസ്സ് ഡിവിഷന്‍റെ  ഉദ്ഘാടനം മെയ് 21 വൈകീട്ട്  3.30 ന് വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും. അനില്‍ അക്കര എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. ഡോ. പി കെ ബിജു എം പി മുഖ്യാതിഥിയാകും. റിയാബ് ചെയര്‍മാന്‍ ഡോ. എം പി സുകുമാരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്.ഐ.എഫ്.എല്‍ എം ഡി എം കെ ശശികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ്, വൈസ് ചെയര്‍മാന്‍  അനുഷ് കിഷോര്‍, വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ. കെ എസ് കൃപകുമാര്‍, സില്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രബോസ് ജെ, എസ്.ഐ.എഫ്.എല്‍ ഡയറക്ടര്‍മാരായ സേവ്യര്‍ ചിറ്റിലപ്പിളളി, എസ് അനില്‍കുമാര്‍, ജി കെ പിളള തുടങ്ങിയവര്‍ ആശംസ നേരും. എസ്.ഐ.എഫ്.എല്‍ ചെയര്‍മാന്‍ വിജയകുമാര്‍ ആര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ആനന്ദന്‍ പി നന്ദിയും പറയും.
 

date