Skip to main content

സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍

 ജില്ലയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍  രജിസ്റ്റര്‍ ചെയ്ത ഗുണ ഭോക്താക്കള്‍ക്കുളള സ്മാര്‍ഡ് കാര്‍ഡ് വിതരണവും പുതുക്കല്‍ നടപടികളും ആരംഭിച്ചു. പുതിയ കാര്‍ഡ് ലഭിക്കുന്നതിനു വേണ്ടി രജിസ്ട്രേഷന്‍ സ്ലിപ്, റേഷന്‍കാര്‍ഡ് എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്ത കുടുംബാംഗങ്ങളുമായി എത്തി ഫോട്ടോ എടുത്ത് പുതിയ കാര്‍ഡ് കൈപ്പറ്റണം. സ്മാര്‍ട്ട് കാര്‍ഡ് പുതുക്കുന്നതിനായി നിലവില്‍ സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരാള്‍ റേഷന്‍ കാര്‍ഡും ഇന്‍ഷൂറന്‍സ് കാര്‍ഡുമായി പുതുക്കല്‍ കേന്ദ്രങ്ങളില്‍ എത്തണം.  മെയ് 19, 20 തിയതികളില്‍ കുന്നംകുളം ബോയ്സ് ഹൈസ്കൂള്‍, വടക്കാഞ്ചേരി മുനിസിപ്പല്‍ ഓഫീസ്, കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ഓഫീസ് എന്നിവിടങ്ങളിലും മെയ് 20 ന് കൊക്കാലെ കമ്മ്യൂണിറ്റി ഹാള്‍, ഗുരുവായൂര്‍ ജി യു പി സ്കൂള്‍ എന്നിവിടങ്ങളിലും മെയ് 21 ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഓഫീസിലുമാണ് പുതുക്കല്‍ കേന്ദ്രങ്ങള്‍. ഫോണ്‍ :  7034563649.

date