Skip to main content

കോവിഡ് സ്‌ക്വാഡ് പരിശോധന; 29 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍  29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കരീപ്ര, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍, ഇട്ടിവ, കടയ്ക്കല്‍, കുളക്കട, മേലില  പ്രദേശങ്ങളില്‍ 15 കേസുകളില്‍ പിഴയീടാക്കുകയും 368 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളിയിലെ ആലപ്പാട്, ചവറ, നീണ്ടകര,  പ•ന ,തഴവ, തൊടിയൂര്‍,തെക്കുംഭാഗം, തേവലക്കര,ഓച്ചിറ, ക്ലാപ്പന, കെ.എസ്.പുരം, ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തി. 191   എണ്ണത്തിന് താക്കീത് നല്‍കി.
കൊല്ലത്തെ  പേരയം, കുണ്ടറ, പെരിനാട്, പനയം, കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍ മുനിസിപ്പാലിറ്റി, നെടുമ്പന, തൃക്കോവില്‍വട്ടം, തൃക്കരുവ, കല്ലുവാതുക്കല്‍, ഇളമ്പള്ളൂര്‍, കൊറ്റങ്കര, മേഖലകളില്‍ ആറ് കേസുകളില്‍ പിഴ ഈടാക്കി. 284 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂര്‍, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പടിഞ്ഞാറേ കല്ലട, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പോരുവഴി, എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്ഥാപനത്തിന് പിഴ ചുമത്തി. 141 എണ്ണത്തിന് താക്കീത് നല്‍കി.
പത്തനാപുരത്തു പട്ടാഴി, തലവൂര്‍ പ്രദേശങ്ങളില്‍ എട്ട് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂര്‍, വാളക്കോട് എന്നിവിടങ്ങളില്‍ എട്ട് കേസുകളില്‍ താക്കീത് നല്‍കി.

(പി.ആര്‍.കെ നമ്പര്‍.2258/2021)

date