Skip to main content

സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

 
ചെറുകിട സംരംഭകര്‍ക്കായി  സുഗന്ധവ്യഞ്ജന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന  സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സെപ്റ്റംബര്‍ എട്ടിന് നടക്കും. ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ-വാണിജ്യ വകുപ്പിന്റെ പരിധിയിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റിന്റെ രണ്ടാം ഘട്ടമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.  7403180193, 7012376994 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.kied.info    സന്ദര്‍ശിക്കുക.

(പി.ആര്‍.കെ നമ്പര്‍.2259/2021)

 

date