തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കര്‍മ്മപാത ഊട്ടിയുറപ്പിച്ച് കില
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള കാര്യശേഷി പരിപാടികളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളുമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില). ഇതിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അഭിനന്ദനാര്‍ഹമായ നേട്ടങ്ങളാണ് കില കൈവരിച്ചത്. വികേന്ദ്രീകൃതാസൂത്രണം, തദ്ദേശ ഭരണം എന്നിവയില്‍ ശ്രേഷ്ഠ സ്ഥാപനം, പ്രത്യേക വിഷയ കേന്ദ്രങ്ങള്‍, ബാല സൗഹൃദ തദ്ദേശ ഭരണം, ഇ -ഗവേണന്‍സ്, വിവിധ സ്വദേശ-വിദേശ സ്ഥാപനങ്ങളുമായുള്ള സഹകരണം, വിവിധ മിഷനുകളുമായുള്ള സഹകരണം തുടങ്ങി ഒട്ടേറെ നവീന പ്രവര്‍ത്തനങ്ങളാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കിലയിലൂടെ നടപ്പാക്കിയത്.
മുഖ്യകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കില വിവിധ വകുപ്പുകളുമായി സഹകരിച്ച് മാനവ വിഭവ പരിപാലനം, നീര്‍ത്തട പരിപാലനം, ആദിവാസി വികസനം, പ്രകൃതി വിഭവ പരിപാലനം, ജൈവകൃഷി, മാലിന്യ നിര്‍മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളിലേക്കും പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു.
വികേന്ദ്രീകൃതാസൂത്രണം, തദ്ദേശഭരണം എന്നിവയില്‍ ശ്രേഷ്ഠ സ്ഥാപനമെന്ന നിലയില്‍ പരിശീലനം, ബോധവല്‍ക്കരണം, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍ തുടങ്ങി 9 ഇനങ്ങളില്‍ തീവ്ര പരിശീലന പരിപാടികളും കില സംഘടിപ്പിച്ചു. വികേന്ദ്രീകൃതാസൂത്രണം, തദ്ദേശഭരണം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, പദ്ധതികള്‍, മിഷനുകള്‍ എന്നിവയുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പദ്ധതികളും ഇക്കാലയളവില്‍ നടപ്പാക്കാന്‍ സാധിച്ചു. ഗവേഷണ പരിപാടികളിലെ ഉള്ളടക്കവും രീതിശാസ്ത്രവും മെച്ചപ്പെടുത്താനും സാധിച്ചു.
തദ്ദേശ ഭരണവുമായി ബന്ധപ്പെട്ട വിവിധ വിഷയ മേഖലകള്‍ക്കായി കേന്ദ്രങ്ങള്‍ (നോളജ് ഹബ്സ്) ആരംഭിക്കാനുള്ള നടപടികള്‍ കിലയില്‍ പുരോഗമിക്കുന്നുണ്ട്. സെന്‍റര്‍ ഫോര്‍ എസ്ഡിജി ആന്‍റ് ലോക്കല്‍ ഗവേണന്‍സ്, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, ജൈവവൈവിധ്യ കേന്ദ്രം, ഇന്നവേഷന്‍ ആന്‍റ് ഇന്‍ക്യുബേഷന്‍ ഹബ്ബ് ഫോര്‍ ലോക്കല്‍ ഗവണ്‍മെന്‍റ്സ് എന്നിവ ആരംഭിക്കാനായി. ജെന്‍റര്‍ സ്കൂള്‍ ഫോര്‍ ലോക്കല്‍ ഗവേണ്‍സ്, ലീഗല്‍ റിസോഴ്സ് ഫോര്‍ ലോക്കല്‍ ഗവേണ്‍സ് എന്നിവയിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്ന കര്‍ത്തവ്യവും നിര്‍വഹിച്ച് കില മികവു പുലര്‍ത്തുന്നു.
തദ്ദേശ സ്ഥാപനങ്ങളെ ശിശു സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുക , കുട്ടികളുടെ അവകാശം ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ട് ചൈല്‍ഡ് റിസോഴ്സ് സെന്‍ററിന്‍റെ സഹായത്തോടെ ബാല സൗഹൃദ തദ്ദേശഭരണം കില വിജയകരമായി നടപ്പാക്കി വരുന്നു. കടലാസ് രഹിത ഓഫീസാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇ ഗവേണന്‍സ് പദ്ധതിയും നടപ്പിലാക്കുന്നു. കംപ്ലീറ്റ് ഓണ്‍ലൈന്‍ കില, കമ്പ്യൂട്ടര്‍വല്‍കൃത ഹെല്‍പ്പ് ഡെസ്ക്ക് സംവിധാനം, ഡി-സ്പെയ്സ് കോണ്‍ഫിഗറേഷന്‍, കമ്പ്യൂട്ടര്‍വല്‍കൃത ലൈബ്രറി, ഇന്‍ഡക്ഷന്‍ ആന്‍റ് ഇന്‍സര്‍വീസ് പരിശീലനം, വെര്‍ച്വല്‍ പഠന സമ്പ്രദായം എന്നിവയാണ് ഈ ഗവേണന്‍സില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
തീവ്ര പരിശീലന പരിപാടികള്‍, വിവിധ സ്ഥാപനങ്ങളുമായി ദീര്‍കാലാടിസ്ഥാനത്തില്‍ പരിശീലനം, ജൈവകൃഷി, മാലിന്യ നിര്‍മ്മാര്‍ജന എന്നിവക്ക് കൂടുതല്‍ പ്രാധാന്യം, കാലാവസ്ഥാ വ്യതിയാനത്തെകുറിച്ചുള്ള വിവിധ പദ്ധതികള്‍ തുടങ്ങിയവയാണ് 2018-19 വര്‍ഷത്തേക്ക് കില ഏറ്റെടുക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍. തളിപ്പറമ്പ്, കാട്ടാക്കട, കല്‍പ്പറ്റ, ആലപ്പുഴ, ധര്‍മ്മടം നിയോജക മണ്ഡലങ്ങള്‍ പ്രത്യേക മേഖല പരിപാടികളിലുള്‍പ്പെടുത്തും. നവകേരളം ലക്ഷ്യമിട്ട് സാമൂഹ്യ വിദ്യഭ്യാസ പരിപാടികളും കില നടപ്പാക്കും.
- Log in to post comments