Skip to main content

ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സ് അപേക്ഷ നീട്ടി

 

മരുതറോഡ് ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ടിലുള്ള ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സിന് അപേക്ഷിക്കാനുള്ള തിയ്യതി സെപ്തംബര്‍ 15 ന് വൈകീട്ട് നാല് വരെ നീട്ടിയതായി സൂപ്രണ്ട് അറിയിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. പ്രായപരിധി ബാധകമല്ല. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.sitttrkerala.ac.in ല്‍ ലഭിക്കും. വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷകള്‍ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്ട്രേഷന്‍ ഫീസ് 50 രൂപയും സഹിതം ഓഫീസില്‍ നല്‍കണം. ഫോണ്‍: 9497356922, 0491 2951790, 0491 2532371.

date