പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ ഗവ. പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം. കണ്ണാടിയിലുളള പെണ്‍കുട്ടികളുടേയും പാലക്കാടുളള ആണ്‍ക്കുട്ടികളുടേയും ഹോസ്റ്റലിലാണ് പ്രവേശനം. പ്രവേശനം ആഗ്രഹിക്കുന്ന സര്‍ക്കാര്‍-എയ്ഡഡ് പോസ്റ്റ്മെട്രിക് സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി- പട്ടികവര്‍ഗ, ഒ.ഇ.സി., ഒ.ബി.സി ഉള്‍പ്പെടെയുള്ള മറ്റുസമുദായ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ നിശ്ചിത ഫോമില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാനം, നേറ്റിവിറ്റി, വിദ്യാഭ്യാസ യോഗ്യത അവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്ലിസ്റ്റ് എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടി 15 ദിവസത്തിനകം പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും പോസ്റ്റ്മെട്രിക് ഹോസ്റ്റലുകള്‍, ബ്ലോക്ക്-മുനിസിപ്പല്‍-പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
- Log in to post comments