Skip to main content

സെപ്റ്റംബറിൽ ക്യാൻസർ സെന്റർ ഓപ്പറേഷൻ തീയറ്റർ പ്രവർത്തന സജ്ജമാകും

 

 

  എറണാകുളം: സെപ്റ്റംബറിൽ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ പ്രവർത്തനം പൂർണമായി പുന:സ്ഥാപിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് , വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സെപ്റ്റംബർ മാസം പത്തിനകം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനം ആരംഭിക്കാൻ തീരുമാനമായി. 

 

 ക്യാൻസർ റിസർച്ച് സെന്ററിൽ പ്രതിവർഷം രോഗികളുടെ എണ്ണത്തിൽ 14 ശതമാനം വർദ്ധനവാണുള്ളത്. ഈ വർഷം ഓഗസ്റ്റ് മാസം വരെ 228 മേജർ സർജറികൾ ക്യാൻസർ സെന്ററിൽ നടത്തിയിട്ടുണ്ട്. സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ പുന:രാംഭിച്ചാൽ ഒന്നര വർഷത്തിനകം പൂർത്തിയാക്കാൻ സാധിക്കും.

 

 

 യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ്, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ റംല ബീവി, കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. പി.ജി.  ബാലഗോപാൽ, 

 എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കല കേശവൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹൻ,  എ.ഡി.എം എസ്. ഷാജഹാൻ, എന്നിവർ പങ്കെടുത്തു.

 

date