കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2017 -18 അധ്യയന വര്‍ഷത്തിലെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്‍റ് / എയ്ഡഡ്സ്കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സി. / ടി.എച്ച്.എല്‍.സി. പരീക്ഷയില്‍ ഡി പ്ലസില്‍ കുറയാത്ത ഗ്രേഡോടെ ഉന്നത പഠനത്തിന് അര്‍ഹരായവര്‍ക്കാണ് അവസരം. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പഠിച്ചവരെ പരിഗണിക്കില്ല. ക്ഷേമനിധി അംഗങ്ങള്‍ 2018 മാര്‍ച്ചിനകം 12 മാസത്തെ അംഗത്വം അടച്ചവരാവണം. അംഗത്വം ഡിജിറ്റലൈസേഷന്‍ ചെയ്തവരും അംശദായ കുടിശിക ഇല്ലാത്തവരും അപേക്ഷിച്ചാല്‍ മതി. ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ,് എസ്.എസ്.എല്‍.സി. മാര്‍ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂലൈ 10 നകം മേട്ടുപ്പാളയം സ്ട്രീറ്റിലുള്ള ക്ഷേമനിധി ബോര്‍ഡിന്‍റെ ഡിവിഷനല്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0491 2530558
- Log in to post comments