Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് : ഇന്‍റര്‍വ്യൂ 14-ന്
അട്ടപ്പാടി ഗവ. ഐ.ടി.ഐ. യില്‍ ഇലക്ട്രീഷന്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ബന്ധപ്പെട്ട എന്‍ഞ്ചിനീയറിങ് ശാഖയില്‍ ബിരുദമോ, ത്രിവല്‍സര ഡിപ്ലൊമയോ, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷം പൊതുമേഖല-സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും, എന്‍.എ.സി.യും പൊതുമേഖല-സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടാവണം. താത്പര്യമുള്ളവര്‍ ജൂണ്‍ 14 ന് രാവിലെ 10-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളുമായി അട്ടപ്പാടി ഗവ.ഐ.ടി.ഐയില്‍ ഇന്‍റര്‍വ്യൂവിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04924-211516.
date
- Log in to post comments