Skip to main content

തെളിവെടുപ്പ്  നവംബര്‍ 21 മുതല്‍

കുന്നത്തൂര്‍ താലൂക്ക് റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൊല്ലം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാനേ്വഷണ വിഭാഗം അനേ്വഷിച്ചുവരുന്ന കേസിന്റെ തെളിവെടുപ്പ് നവംബര്‍ 21 മുതല്‍ 23 വരെ ശാസ്താംകോട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കും.

സൊസൈറ്റിയുമായി ഇടപാടുകള്‍ നടത്തി തട്ടിപ്പിന് ഇരയാകുകയോ പണം നഷ്ടപ്പെടുകയോ ചെയ്തവരും സൊസൈറ്റിയിലെ മറ്റെന്തെങ്കിലും ക്രമക്കേടുകളെപ്പറ്റി പരാതിയുള്ളവരും ഈ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചുവരെ അനേ്വഷണ സംഘം മുമ്പാകെ ഹാജരാകണമെന്ന് ഡി.വൈ.എസ്.പി ജോസി ചെറിയാന്‍ അറിയിച്ചു. രേഖകള്‍, രസീതുകള്‍, പാസ്ബുക്കുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ കൈവശമുള്ളവര്‍ ഹാജരാക്കണം.

(പി.ആര്‍.കെ.നമ്പര്‍  2533/17)

date