Skip to main content

തെളിവെടുപ്പ്

    സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഈ മാസം 18ന് രാവിലെ 10.30ന് തിരുവനന്തപുരം തൊഴില്‍ഭവനിലെ ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവ ര്‍ത്തിക്കുന്ന തൊഴിലുടമകളും തൊഴിലാളി പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ ലേബ ര്‍ ഓഫീസര്‍ അറിയിച്ചു.                                     (പിഎന്‍പി 1490/18)

date