Skip to main content

മഴക്കെടുതി: 52.82 ലക്ഷം രൂപയുടെ നഷ്ടം

    ജില്ലയില്‍ മഴക്കെടുതിയില്‍ ഇന്നലെ 52.82 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. 87 വീടുകള്‍ ഭാഗികമായും ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 7.15 ഹെക്ടറില്‍ കൃഷിനാശവും സംഭവിച്ചു. ഭാഗികമായി വീടുകള്‍ തകര്‍ന്നതില്‍ 19.3 ലക്ഷം രൂപയും     പൂര്‍ണമായി വീടുകള്‍ തകര്‍ന്നതില്‍ ആറ് ലക്ഷം രൂപയും കൃഷി നാശം മൂലം 20.37 ലക്ഷം രൂപയുടെയും നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. റാന്നി താലൂക്കിന്‍റെ പരിധിയില്‍പ്പെട്ട പ്രദേശങ്ങളിലാണ് നാശനഷ്ടങ്ങള്‍ കൂടുതലായി ഉണ്ടായത്.                 (പിഎന്‍പി 1493/18)

date