Skip to main content

റിസര്‍ച്ച് അസിസ്റ്റന്റ്ഒഴിവ്

    കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ ശാലാക്യതന്ത്ര, പഞ്ചകര്‍മ്മ വകുപ്പുകളില്‍ താത്കാലികാടിസ്ഥാനത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് പരിയാരത്തുളള കണ്ണൂര്‍ ഗവ. ആയര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഇന്ന് (ജൂണ്‍ 12) രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  ഇവരുടെ അഭാവത്തില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ അംഗീകരിച്ച അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുളളവരേയും പരിഗണിക്കും.  ഗവേഷണപരിചയവും ഗവേഷണാഭിരുചിയും ഉളളവര്‍, ഗവേഷണ കോഴ്‌സ് പൂര്‍ത്തിയായവര്‍, ഗവേഷണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിളുകള്‍ പ്രസിദ്ധീകരിച്ചവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.  ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി വിദ്യാഭ്യാസ യോഗ്യത, ഗവേഷണ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും, ബയോഡേറ്റയും സഹിതം ഹാജരാകണം.  റിസര്‍ച്ച് അസിസ്റ്റന്റുമാരായി നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,000 രൂപ വേതനം നല്‍കും.  കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.2335/18

date