Skip to main content

വി.എച്ച്.എസ്.ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലൈ 27 മുതല്‍

    വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2018 ജൂലൈ 27ന് ആരംഭിക്കും.  റഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ ഫീസടച്ച് അപേക്ഷകള്‍ ജൂണ്‍ 18 നകവും രണ്ടാം വര്‍ഷ അന്തിമ പരീക്ഷയില്‍ യോഗ്യത നേടാത്ത പ്രൈവറ്റ് വിഭാഗം വിദ്യാര്‍ത്ഥികള്‍ ഫീസടച്ച് ചെലാന്‍ സഹിതം അപേക്ഷകള്‍ 28 നകവും പഠിച്ച സ്‌കൂളുകളില്‍ നല്‍കണം.  പരീക്ഷ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വി.എച്ച്.എസ്.ഇ പരീക്ഷാ കേന്ദ്രങ്ങളിലും www.vhsexaminationkerala.gov.in ലും ലഭിക്കും.
പി.എന്‍.എക്‌സ്.2336/18

date