Skip to main content

കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ ആറ്്) മുഖ്യമന്ത്രി നിര്‍വഹിക്കും

കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ ആറ്്) ഉച്ചകഴിഞ്ഞ് 3.30ന് വേങ്ങല്‍ പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. കോവിഡ് മാനദണ്ഡപ്രകാരം സംഘടിപ്പിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. അഡ്വ. മാത്യു റ്റി. തോമസ് എംഎല്‍എ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date