Skip to main content

ലോക സാക്ഷരതാദിനം നാളെ വിപുലമായ പരിപാടികള്‍

 

 

കൊച്ചി: സെപ്തംബര്‍ എട്ട് ലോക സാക്ഷരതാ ദിനത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികളാണ് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തല്‍, മുതിര്‍ന്ന സാക്ഷരതാ പഠിതാക്കളെ ആദരിക്കല്‍, സാക്ഷരതാ ദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുളള ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍, പഠിതാക്കളുടെ ഓണ്‍ലൈന്‍ കലാമത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10-ന് ജില്ലാ സാക്ഷരതാ മിഷന്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പതാക ഉയര്‍ത്തും. തുടര്‍ന്ന് സാക്ഷരതാദിന സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം.ജെ.ജോമി ഉദ്ഘാടനം ചെയ്യും. പബ്ലിക് റിലേഷന്‍ വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി.സി.ചന്ദ്രഹാസന്‍ സാക്ഷരതദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ജി ഡോണോ മാസ്റ്റര്‍, റാണിക്കുട്ടി ജോര്‍ജ്, ആശ സനല്‍ എന്നിവര്‍ ആശംസകള്‍ നേരും.ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാന്‍സിസ് സാക്ഷരതാദിന സന്ദേശം നല്‍കും. ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്ററായ ദീപ ജയിംസ്, കോ-ഓര്‍ഡിനേറ്റര്‍ (പ്രൊജക്ട്) വിവി ശ്യാംലാല്‍, അസി.കോ-ഓര്‍ഡിനേറ്റര്‍മാരായ സുബൈദ.കെ.എം, പി.എന്‍.ബാബു തുടങ്ങിയവര്‍ സംസാരിക്കും.

date