Skip to main content

പട്ടയമേള 14 ന് എറണാകുളം ടൗണ്‍ഹാളില്‍ , ഒരുക്കങ്ങള്‍ പൂരോഗമിക്കുന്നു

എറണാകുളം : സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എറണാകുളം ടൗണ്‍ഹാളില്‍  14ന് നടത്തുന്ന പട്ടയമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 

കോതമംഗലം താലൂക്കില്‍ 60 ഉം , കൊച്ചി താലൂക്കില്‍ 30 ഉം, കുന്നത്തുനാട് താലൂക്കില്‍ 17ഉം, കണയന്നൂര്‍ താലൂക്കില്‍ 11ഉം, പറവൂര്‍ താലൂക്കില്‍ 10 ഉം, ആലുവ താലൂക്കില്‍ 5 ഉം, മൂവാറ്റുപുഴ താലൂക്കില്‍ 17 ഉം  ലാന്‍ഡ് ട്രിബ്യൂണല്‍ വിഭാഗത്തില്‍ 322 പട്ടയങ്ങളും ദേവസ്വം പട്ടയം വിഭാഗത്തില്‍ 58 പട്ടയങ്ങളും വിതരണം ചെയ്യുമെന്ന്് ജില്ലാ കളക്ടര്‍ ജാഫര്‍മാലിക് അറിയിച്ചു. ആകെ 530 പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്.

പട്ടയ വിതരണത്തിനായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ജില്ലാതലത്തിലും താലൂക്ക് തലത്തിലും  പട്ടയമേള സംഘടിപ്പിക്കും. കണയന്നൂര്‍  താലൂക്കില്‍ നടക്കുന്ന ജില്ലാതല പട്ടയമേളയില്‍ വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാത്ഥിയാകും. മേയര്‍, എം.പി, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാതലത്തിലും വിവിധ താലൂക്കുകളിലും നടക്കുന്ന പട്ടയമേളയില്‍ 10 പേര്‍ക്ക് വീതമാണ് നേരിട്ട് പട്ടയങ്ങള്‍ നല്‍കുന്നത്. ബാക്കിയുള്ളവര്‍ക്കുളള പട്ടയങ്ങള്‍  വില്ലേജ് തലത്തില്‍ വിതരണം ചെയ്യും. ക

 

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന  യോഗത്തില്‍ പട്ടയമേളയുടെ പുരോഗതി അവലോകനം ചെയ്തു.. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍ ) സന്ധ്യാ ദേവി കെ റ്റി, എ ടി എം എസ്. ഷാജഹാന്‍, ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ് ജോസഫ്, കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്ജ്, ജൂനിയര്‍ സൂപ്രണ്ട് ( എല്‍ ആര്‍ )  ദീനാമ്മ തോമസ്, ഗംഗ പി നായര്‍, സെക്ഷന്‍ ക്ലര്‍ക്ക് യമുന ഇ ജി, ദീന കെഎന്‍, ബിജു എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date