Skip to main content

സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഗ്രീന്‍ പ്രോട്ടോക്കോള്‍

കൊട്ടാരക്കരയില്‍ നവംബര്‍ 16, 17 തീയതികളില്‍ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവവും പ്രവൃത്തിപരിചയ മേളയും ഐ.ടി മേളയും ഗ്രീന്‍ പ്രോട്ടോക്കോളില്‍.

അഞ്ചു വേദികളിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയും ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് സാധനങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു.

(പി.ആര്‍.കെ.നമ്പര്‍  2538/17)

date