Skip to main content

വിജയികള്‍ക്കായി  മൈ സ്റ്റാമ്പ് ഒരുക്കി ശ്രീകണ്ഠാപുരം മേരിഗിരി സ്‌കൂള്‍  

 

ശ്രീകണ്ഠാപുരം മേരിഗിരി സ്‌കൂള്‍ കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനുമായി സഹകരിച്ച് ഈ വര്‍ഷം സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ്തല പരീക്ഷകളില്‍ 95 ശതമാനത്തിലധികം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.  പോസ്റ്റല്‍ വകുപ്പിന്റെ മൈ സ്റ്റാമ്പ് സ്‌കീം പ്രകാരം ഓരോ വിദ്യാര്‍ഥിയുടെയും ഫോട്ടോയും പേരും ഉള്‍പ്പെടുത്തിയ സ്റ്റാമ്പുകള്‍ നല്‍കിയാണ് വിജയികളെ അനുമോദിച്ചത്.  കണ്ണൂര്‍ ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് പി കെ ശിവദാസന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  സ്‌കൂള്‍ മാനേജര്‍ ബ്രദര്‍ ബിജു മാടന്‍, പ്രിന്‍സിപ്പല്‍ ബ്രദര്‍ ഡോ.സിഎസ് ടി റജി സ്‌കറിയ, വൈസ് പ്രിന്‍സിപ്പല്‍മാരായ മനോജ് കുര്യാക്കോസ്, പി പി പ്രദ്യുമ്‌നന്‍, പി ടി എ പ്രസിഡണ്ട് ഡോ.മനു ജോസഫ് വാഴപ്പള്ളി എന്നിവര്‍ സംസാരിച്ചു.

 

date