കണ്ണൂര്‍ അറിയിപ്പുകള്‍ 07-09-2021
ജില്ലാ സാക്ഷരതാ ദിനാചരണം ബുധനാഴ്ച
ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ലോക സാക്ഷരതാ ദിനാചരണം സപ്തംബര്‍ എട്ട് ബുധന്‍ രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നടക്കും.
പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം
പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനായി ഇതുവരെ സ്‌കോര്‍ കാര്‍ഡ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്റൗട്ടും കായിക നേട്ടങ്ങളുടെസര്‍ട്ടിഫിക്കറ്റുകളുമായി സപ്തംബര്‍ എട്ടിന് (ബുധന്‍) ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഹാജരാവണം. ഫോണ്‍ 0497 2700485, 9447077474
ഗസ്റ്റ് അധ്യാപക നിയമനം
എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഈ അധ്യയന വര്‍ഷം ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, കൊമേഴ്‌സ്, ഫിസിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സപ്തംബര്‍ 15ന് രാവിലെ 10 മണിക്ക് ഇംഗ്ലീഷ്, ഉച്ചക്ക് 1.30 ന് ഇക്കണോമിക്‌സ്, സപ്തംബര്‍ 16ന് രാവിലെ 10 മണിക്ക് ഹിന്ദി, ഉച്ചക്ക് 1.30ന് കൊമേഴ്‌സ്, സപ്തംബര്‍ 17ന് രാവിലെ 10 മണിക്ക് പൊളിറ്റിക്കല്‍ സയന്‍സ്, ഉച്ചക്ക് 1.30ന് ഫിസിക്‌സ് എന്നിവയുടെ അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് ആണ് യോഗ്യത. യു ജി സി നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ 55% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉളളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പാനലിലെ രജിസ്‌ട്രേഷന്‍ നമ്പരും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0467-2241345, 9847434858.
ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് : അപേക്ഷ തീയതി നീട്ടി
തോട്ടട ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ ക്യാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദ്വിവത്സര ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മന്‍സ് ടെക്‌നോളജി കോഴ്സിലേക്കുള്ള അപേക്ഷ തീയതി നീട്ടി. അടിസ്ഥാന യോഗ്യത പത്താം ക്ലാസ്സ്. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷയും പ്രോസ്പെക്ടസും www.sitttrkerala.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 25 രൂപ രജിസ്ട്രേഷന്‍ ഫീസ്, സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം സപ്തംബര്‍ 15 നകം സ്‌കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9946521962
സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ധനസഹായം നല്‍കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത് (ബിപിഎല്‍/മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന). സംരംഭം ഒറ്റയ്‌ക്കോ ഗ്രൂപ്പായോ നടത്താവുന്നതാണ്. ജില്ലയില്‍ നിന്നും പരമാവധി 10 പേര്‍ക്ക് സഹായം ലഭിക്കും. കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, വനിത കൂട്ടായ്മകള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ളവര്‍, ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ആശ്വാസ കിരണം, പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അപേക്ഷിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സര്‍ക്കാര്‍ തലത്തിലോ സ്വയം തൊഴില്‍ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ളവര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല. സഹായഹസ്തം പദ്ധതി പ്രകാരം മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷയും വിശദവിവരങ്ങളും www.schemes.wcd.kerala.gov.in എന്ന വൈബ്‌സൈറ്റില്‍ ലഭിക്കും. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍കാര്‍ഡ് പകര്‍പ്പ്, വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്(ബിപിഎല്‍/മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല), അപേക്ഷക വിധവയാണെന്നും പുനര്‍വിവാഹം ചെയ്തിട്ടില്ല എന്നുമുള്ള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, സ്വയം തൊഴില്‍ പദ്ധതി പ്രകാരം ധനസഹായം അനുവദിച്ചിട്ടില്ല എന്നുള്ള ഗ്രാമപഞ്ചായത്ത്/നഗരസഭ/കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്, സ്വയം തൊഴില്‍ പദ്ധതി പ്രകാരം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദവിവരവും എസ്റ്റിമേറ്റും, അപേക്ഷകയുടെ ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷക്കൊപ്പം അപ്‌ലോഡ് ചെയ്യണം. ഫോണ്‍:0497 2700708.
ലേലം ചെയ്യും
മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയന്‍ കമാണ്ടന്റിന്റെ ഉടമസ്ഥതയിലുള്ളതും പൊലീസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ സാധനങ്ങള്‍ ഒക്ടോബര്‍ ഒന്നിന് ലേലം ചെയ്യുന്നു. സപ്തംബര്‍ 29 വൈകിട്ട് അഞ്ചു മണിവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2781316.
ക്വട്ടേഷന്‍ ക്ഷണിച്ചു
തളിപ്പറമ്പ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലില്‍ ദഫേദാര്‍മാര്‍ക്ക് ആവശ്യമായ തൊപ്പി, ബാവള്ളി വില്ല, ബാഡ്ജ് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 15 ന് വൈകിട്ട് അഞ്ചു മണി. ഫോണ്‍:0460 2200797.
മാനേജ്‌മെന്റ് ട്രെയിനി; അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ ജില്ലാ ഐടിഡിപി ഓഫീസിലും, ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ഒന്നിന് 18 നും 35നും മധ്യേ പ്രായമുള്ള ജില്ലയിലെ എസ്എസ്എല്‍സി പരീക്ഷ പാസായ പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പൂരിപ്പിച്ച അപേക്ഷ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സപ്തംബര്‍ 30നകം കണ്ണൂര്‍ ഐടിഡിപിയിലോ, ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നല്‍കണം. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. ഫോണ്‍: 0497 2700357.
തീയതി നീട്ടി
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒമ്പത് ശതമാനം പലിശ സഹിതം ഒടുക്കുന്നതിനുള്ള കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടി. അംഗത്വമെടുത്ത് ഒരു തവണയെങ്കിലും വിഹിതം ഒടുക്കിയിട്ടുള്ള 60 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കുടിശ്ശിക കാലയളവില്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല. ഫോണ്‍: 0497 2705197.
ധനസഹായത്തിന് അപേക്ഷിക്കാം
കൊവിഡ് 19 പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ പുതുതായി അംഗത്വം നേടിയവര്‍ക്ക് സംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് 1000 രൂപ ധനസഹായം നല്‍കുന്നു.അപേക്ഷ ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ് ബുക്ക്, അംഗത്വ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (ഐ എഫ് എസ് സി ഉള്‍പ്പെടെ), എന്നിവ സഹിതം http://boardswelfareassistance.lc.kerala.gov.in വെബ്‌സൈറ്റിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന സമര്‍പ്പിക്കാം. ഫോണ്‍: 0497 2970272.
അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം, ചീമേനി, കൂത്തുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം, മാനന്തവാടി എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളിലാണ് പ്രവേശനം. അപേക്ഷ www.ihrdadmissions.org ലൂടെ സപ്തംബര്‍ എട്ട് രാവിലെ 10 മണി മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, 500 രൂപ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ നല്‍കണം. എസ് സി എസ് ടി വിഭാഗങ്ങള്‍ക്ക് ഫീസ് 200രൂപ. അതാത് കോളേജുകളില്‍ നേരിട്ടും അപേക്ഷിക്കാം ഫോണ്‍: പട്ടുവം- 04602206050, 8547005048, ചീമേനി- 04672257541, 8547005052, കൂത്തുപറമ്പ്- 04902362123, 8547005051, പയ്യന്നൂര്‍- 04972877600, 8547005059, മഞ്ചേശ്വരം- 04998215615, 8547005058, മാനന്തവാടി- 04935245484, 8547005060
രജിസ്‌ട്രേഷന്‍ ക്യാമ്പ്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ക്കായി ഏകദിന രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു. സപ്തംബര്‍ 10 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ എംപ്ലോയബിലിറ്റി സെന്ററിലാണ് ക്യാമ്പ്. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മറ്റ് ആധികാരിക രേഖകള്‍, കമ്പനി പ്രതിനിധിയുടെ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം. രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപ. രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഉദേ്യാഗാര്‍ഥികളെ ആവശ്യമുണ്ടെങ്കില്‍ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം നടത്താവുന്നതാണ്. ഫോണ്‍: 0497 2707610.
ലേലം ചെയ്യും
പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മൃഗ സംരക്ഷണ വിഭാഗത്തിലുള്ള കാസര്‍കോട് കുള്ളന്റെ കാളകള്‍, കിടാക്കള്‍, പശു, കിടാരികള്‍, മുട്ടനാട് എന്നിവയെ ലേലം ചെയ്യുന്നു. സെപ്തംബര്‍ 13ന് രാവിലെ 11 മണിക്ക് മൃഗസംരക്ഷണ വിഭാഗത്തിന്റെ ഓഫീസില്‍ നടക്കും. ഫോണ്‍: 0467 2260632.
- Log in to post comments