Skip to main content

പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ð 'സര്‍, മേഡം' വിളികള്‍ ഇനി പഴങ്കഥ

 

 

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരേയും ഭരണ സമിതി അംഗങ്ങളേയും 'സര്‍, മേഡം' എന്ന് വിളിക്കുന്നത് ഒഴിവാക്കുന്നതിന് ഭരണ സമിതി തീരുമാനിച്ചിട്ടുï്.  07.09.2021 ലെ ഭരണ സമിതി തീരുമാന പ്രകാരം ബ്ലോക്ക് പഞ്ചായത്തിð ലഭിക്കുന്ന സേവനങ്ങള്‍ക്കുളള കത്തിടപാടുകളിð 'സര്‍, മേഡം' അഭിസംബോധനയും ഒഴിവാക്കുന്നു. അതിനോടൊപ്പം അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു എന്നീ പദങ്ങള്‍ ഉപേക്ഷിക്കുന്നതിനും തീരുമാനമെടുത്തു.  ആയതിനുപകരം അവകാശപ്പെടുന്നു, താðപര്യപ്പെടുന്നു എന്ന് എഴുതാവുന്നതാണ്.  ഇത്തരത്തിലുള്ള വാക്കുകള്‍ വിളിക്കാതിരുന്നാലോ, ഉപയോഗിക്കാതിരുന്നത#ിന്റെ പേരിലോ പൊതുജനങ്ങള്‍ക്ക് അര്‍ഹമായ സേവനം തടസ്സപ്പെട്ടാð ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരോട് പരാതിപ്പെടാവുന്നതാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് പദ പ്രയോഗങ്ങളാണ് 'സര്‍, മേഡം' വിളികള്‍ സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പിന്നിടുന്ന ഈ കാലത്ത് അതോടൊപ്പം തന്നെ മലയാളം ശ്രേഷ്ഠ ഭാഷയായി ഉയര്‍ത്തപ്പെട്ടതിനു ശേഷവും ഭരണഭാഷ മലയാളമായി അംഗീകരിക്കപ്പെട്ട നമ്മുടെ നാട്ടിð ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിð.  

ജനങ്ങളാണ് ജനാധിപത്യത്തിന്റെ പരമാധികാരി അതുകൊïാണ് ഇനിമുതð പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിð 'സര്‍, മേഡം' വിളികള്‍ ഉപേക്ഷിക്കാന്‍ തയ്യാറായത്. പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിð ഉദ്യോഗസ്ഥരുടേയും ഭരണാധികാരികളുടേയും പേരുകളും ഔദ്യോഗിക സ്ഥാനങ്ങളും എഴുതി പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ്.  ഈ സാഹചര്യത്തില്‍ð പൊതുജനങ്ങള്‍ക്ക് ഇത്തരം പദങ്ങള്‍ക്കു പകരം അനുയോജ്യമായ രീതിയിð ഉദ്യോഗപ്പേരോ, ഔദ്യോദിക പദവിയുടെ പേരോ വിളിക്കാവുന്നതാണ്.

date