Skip to main content

 ദേശീയ നിലവാരത്തിലുള്ള ഫിറ്റ്‌നസ് ട്രെയിനര്‍ ആകുവാന്‍ അസാപ് കളമശ്ശേരി സ്‌കില്‍ പാര്‍ക്കിലൂടെ  അവസരം

 

 

കൊച്ചി:  ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കളമശ്ശേരി ഒരുക്കുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സില്‍ ചേരുവാന്‍ അവസരമൊരുങ്ങുന്നു. ഫിറ്റ്‌നസ് ട്രെയിനര്‍/ജിം ട്രെയിനര്‍/ഫിറ്റ്‌നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്‌സിന് കേന്ദ്ര സര്‍ക്കാരിന്റെ എന്‍.എസ്.ഡി.സി വഴിയുള്ള നാഷണല്‍ സ്‌കില്‍ ക്വാളിറ്റി ഫ്രെയിം വര്‍ക്ക് ലെവല്‍ന്റെ അംഗീകാരണമാണുള്ളത്(സ്‌പോര്‍ട്‌സ്,ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫിറ്റ്‌നസ് ആന്റ് ലെഷര്‍ സ്‌കില്‍സ് കൗണ്‍സില്‍). 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ചേരുവാന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്‌സിനോടനുബന്ധിച്ചു ജിം/ ഫിറ്റ്‌നസ് സെന്ററുകളില്‍ മികച്ച ഇന്റേണ്‍ഷിപ് സൗകര്യവുമുണ്ട്. ഫീസ്: 13,100/മാത്രം. വിശദവിവരങ്ങള്‍ക്ക്  9495999647 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കോഴ്‌സ് രെജിസ്‌ട്രേഷനായി  https://asapkerala.gov.in/?q=node/1147 എന്ന ലിങ്കോ www.asapkerala.gov.in എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കുക. വാരത്തിലോ വാരാന്ത്യത്തിലോ ആയി ക്ലാസുകള്‍ നടക്കുന്നതാണ്.

date