Skip to main content

ലോക സാക്ഷരതാ ദിനം ആചരിച്ചു

 

 

കൊച്ചി: എറണാകുളം ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ലോക സാക്ഷരതാ ദിനം വിപുലമായ രീതിയിൽ ആചരിച്ചു. ജില്ലയിലെ 155 സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും പതാക ഉയർത്തി. 

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയിൽ ജില്ലാ സാക്ഷരതാ മിഷന്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പതാക ഉയര്‍ത്തി. തുടർന്ന് ജില്ലയിലെ ഏറ്റവും പ്രായമുള്ള സാക്ഷരതാ പഠിതാവായ ദേവകി വള്ളോൻ, പത്താംതരം തുല്യതാ പഠിതാവായ കെപി അലിയാർ, ഹയർസെക്കൻഡറി തലം തുല്യതാ പഠിതാവായ സീതാ മണി, സാക്ഷരതാ ദിന കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഷൈനി ദേവസി എന്നിവരെ ആദരിച്ചു.

 

സാക്ഷരത ദിനത്തോടനുബന്ധിച്ച് സാക്ഷരതാ ദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുളള ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍, പഠിതാക്കളുടെ ഓണ്‍ലൈന്‍ കലാമത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. 

 

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന സാക്ഷരതാദിന സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം.ജെ.ജോമി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ പി എൻ ബാബു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്ററായ ദീപ ജയിംസ്, കോ-ഓര്‍ഡിനേറ്റര്‍ (പ്രൊജക്ട്) വിവി ശ്യാംലാല്‍, അസി.കോ-ഓര്‍ഡിനേറ്റര്‍മാരായ സുബൈദ കെ എം എന്നിവർ സംസാരിച്ചു.

date