Skip to main content

ക്ഷേമനിധി ബോര്‍ഡുകളിലൂടെ സമയബന്ധിത ആനുകൂല്യങ്ങള്‍

തൊഴിലാളികള്‍ക്ക് സമയബന്ധിതമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്ത്  വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ മാതൃകയാവുന്നു. കഴിഞ്ഞരണ്ടുവര്‍ഷത്തിനിടെ ഇത്തരത്തിലുള്ള ഒട്ടേറെ പ്രവവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പിലാക്കിയത്.
    കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിവിധ ക്ഷേമ പദ്ധതികളിലൂടെ 4,96, 07932 കോടി രൂപയാണ് കര്‍ഷക തൊഴിലാളികള്‍ക്കായി വിതരണം ചെയ്തത്. അതിവര്‍ഷാനുകൂല്യമായി 4,74,59424 കോടി രൂപയും മരണാനന്തര സഹായമായി 6.85 ലക്ഷം രൂപയും നല്‍കി. വിദ്യഭ്യാസ സഹായത്തിലൂടെ 6. 63 ലക്ഷം രൂപയും പ്രസവാനുകൂല്യമായി 1.35 ലക്ഷം രൂപയും ചികിത്സാ സഹായമായി 51,008 രൂപയും വിതരണം ചെയ്യാനും ബോര്‍ഡിനായി.  
    കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയിലൂടെ 177 പേര്‍ക്ക് ധനസഹായം നല്‍കി. പദ്ധതിയിലെ തൊഴിലാളികള്‍ക്ക് വിവാഹ ധനസഹായം, പ്രസവാനുകൂല്യം, അംഗങ്ങളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്, ചികിത്സാസഹായം, റിട്ടയര്‍മെന്‍റ് ആനുകൂല്യം, പെന്‍ഷന്‍, മരണാനന്തര ആനുകൂല്യം, കുടുംബ പെന്‍ഷന്‍ എന്നിവയും വിതരണം ചെയ്തു.
    കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് വര്‍ക്കേഴ്സ് ക്ഷേമനിധി ബോര്‍ഡ് രണ്ടു വര്‍ഷത്തില്‍ 1031 സ്ഥാപനങ്ങളേയും 12222 അംഗങ്ങളേയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തി. വിവാഹ ധനസഹായമായി 150 പേര്‍ക്ക് 7.5 ലക്ഷം രൂപയും പ്രസവാനന്തര ധനസഹായമായി 64 പേര്‍ക്ക് 9.6 ലക്ഷം രൂപയും വിദ്യഭ്യാസ ആനുകൂല്യമായി 358000 രൂപയും വിതരണം ചെയ്തു. മരണാനന്തര ചെലവിലേക്കായി  52000 രൂപയും മരണാനന്തര സഹായമായി 2.72 ലക്ഷം രൂപയും അനുവദിച്ചു. 2.69 കോടി രൂപ ക്ഷേമനിധി വിഹിതമായി ജില്ലയില്‍ നിന്ന് സ്വരൂപിച്ചു. ഇത് വിവിധ ക്ഷേമാനുകൂല്യങ്ങള്‍ക്കായി വിനിയോഗിക്കാനും സാധിച്ചു. 
    ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ പെന്‍ഷന്‍ തുക 1,100 ആയി വര്‍ദ്ധിപ്പിച്ചു. മുന്‍കാലങ്ങളില്‍ കുറഞ്ഞപെന്‍ഷന്‍ തുക 500, കൂടിയ പെന്‍ഷന്‍ തുക 900 എന്ന നിരക്ക് ഏകീകരിച്ചാണ് ഏവര്‍ക്കും 1,100 രൂപയാക്കിയത്. 
    മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിവാഹ ധനസഹായം, വാര്‍ദ്ധക്യ പെന്‍ഷന്‍, സ്കോളര്‍ഷിപ്പ്, ചികിത്സാസഹായം, തണല്‍ പദ്ധതികള്‍ എന്നിവയിലൂടെ 2016 ല്‍ 27,6446 പേര്‍ക്ക് 89.44 കോടി രൂപ സഹായം നല്‍കി. 2017ല്‍ 262015 പേര്‍ക്ക് 87.18 കോടി രൂപയാണ് ധനസഹായമായി നല്‍കിയത്. 
    കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 5.1 കോടി രൂപയും 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ 3.5 കോടി രൂപയും ജില്ലയില്‍ പെന്‍ഷന്‍ ആനൂകൂല്യമായി വിതരണം ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി 9495 പേര്‍ക്ക് പുതിയ അംഗത്വവും നല്‍കി. 

date