Skip to main content

എം.ബി.എ. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ”

 

 

കൊച്ചി: സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമില്‍ ഉളള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2021-23 എം.ബി.എ. (ഫുള്‍ ടൈം) ആഗസ്റ്റ് 27 (വെളളിയാഴ്ച രാവിലെ 10 മുതല്‍ 12.30വരെ) നോര്‍ത്ത് പറവൂരിലെ സഹകാരി ഭവനില്‍ മൂകാംബിക റോഡിന് സമീപം കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ് /സെന്ററില്‍  വച്ച് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

ഡിഗ്രിക്ക് 50 ശതമാനം  മാര്‍ക്കും, കെ-മാറ്റ് (KMAT), സി-മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് (CMAT/CAT) യോഗ്യത നേടിയിട്ടുളളവര്‍ക്കും ഈ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക്  20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി./എസ്.റ്റി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വര്‍ഷ റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അപേക്ഷര്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ട ലിങ്ക് താഴെ ചേര്‍ക്കുന്നു. https://meet.google.com/syd-chju-zci?hs=224.

date