പുത്തനുണര്‍വില്‍ ജില്ലയിലെ കെ എസ് ആര്‍ ടി സി
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ നിരവധി വികസന പ്രവര്‍ത്തങ്ങളാണ് ജില്ലയിലെ കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കിയത്. സ്ഥലപരിമിതി മൂലം ബസ്സുകള്‍ക്കും യാത്രക്കാര്‍ക്കും നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഒന്‍പത് ബേ ഗാരേജുകള്‍ നിര്‍മ്മിക്കാനായതാണ് പ്രധാന നേട്ടങ്ങളിലൊന്ന്. പുതിയ ഗാരേജില്‍ ഒരേസമയം മൂന്നില്‍ കൂടുതല്‍ ബസ്സുകള്‍ക്ക് മേജര്‍ അറ്റകുറ്റപ്പണികള്‍ നടത്താനും നിരവധി ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ട് . ബസ്സ് സ്റ്റേഷന്‍ മുതല്‍ കുളശ്ശേരി ക്ഷേത്രം വരെയുള്ള റോഡ് ടൈല്‍ വിരിച്ച് സഞ്ചാര യോഗ്യമാക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിച്ചു വരുന്നു. ചാലക്കുടി ടൗണ്‍ മുതല്‍ തൃശൂര്‍ ബസ് സ്റ്റേഷനു മുന്‍വശം വരെയുള്ള റോഡിന്‍റെ ദുരവസ്ഥ പരിഹരിച്ച് സഞ്ചാര യോഗ്യമാക്കുന്നതിനായി ടൈല്‍ വിരിച്ച് നവീകരിക്കുകയും ഡിപ്പോയിലെ വെളിച്ചക്കുറവ് പരിഹരിക്കാന്‍ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു.
ഇരിങ്ങാലക്കുട യൂണിറ്റില്‍ ഹൈമാസ്റ്റ് ലൈറ്റും ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ കുഴല്‍ക്കിണറും സ്ഥാപിച്ചു. പുതിയ കെട്ടിടത്തിലേക്ക് ഓഫീസുകളുടെ പ്രവര്‍ത്തനം മാറ്റിയതിലൂടെ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ജോലി ചെയ്യാനും സാധിക്കുന്നു. ഗുരുവായൂര്‍ സ്റ്റേഷനില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള നടപ്പാത ടൈല്‍ വിരിച്ച് നവീകരിച്ചു.
- Log in to post comments