മന്ത്രിസഭ രണ്ടാം വാര്‍ഷികാഘോഷം : പ്രദര്‍ശന സ്റ്റാളുകള്‍ നിശ്ചയിച്ചു
സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനത്ത് വിദ്യാര്‍ത്ഥി കോര്‍ണറില്‍ സംഘടിപ്പിക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയ്ക്കുളള സ്റ്റാളുകള്‍ നിശ്ചിയിച്ചു. മൊത്തം 142 സ്റ്റാളുകളാണ് വിപണന മേള പവലിയനില്‍ ഉണ്ടാവുക. 40 സ്റ്റാളുകള്‍ കുടുംബശ്രീക്ക് വകയിരുത്തി. ഐ ടി മിഷന് 500 ചതുരശ്ര അടിയില്‍ ഒരു സ്റ്റാള്‍ അനുവദിച്ചു. കൃഷി വകുപ്പിന് 25 സ്റ്റാളുകള്‍ വകയിരുത്തി. കുടുംബശ്രീ, എംപ്ലോയ്മെന്‍റ്, തൊഴില്‍, ഗ്രാമവികസനം, കൃഷി, കാര്‍ഷിക സര്‍വകലാശാല, മണ്ണ് സംരക്ഷണം, സാമൂഹ്യനീതി-വനിത ശിശുക്ഷേമം, ന്യൂനപക്ഷം, സെന്‍ട്രല്‍ ജയില്‍, ഫയര്‍ ആന്‍ഡ് റസ്ക്യൂ, എക്സൈസ്, പോലീസ്, ഡി എഫ് ഒ വാഴച്ചാല്‍, വനശ്രീ, കെ എസ് ബി സി ഡി സി, പട്ടികജാതി പട്ടികവര്‍ഗ്ഗ കരകൗശല സംഘം, ജില്ലാ പട്ടികജാതി വികസനം, ഡി എം ഒ - ഹെല്‍ത്ത്, ആയൂര്‍വേദം, ഹോമിയോ, മെഡിക്കല്‍ കോളേജ്, ആരോഗ്യകേരളം, ഹൗസിംഗ് ബോര്‍ഡ്, കെ എസ് ഇ ബി, അനര്‍ട്ട്, വാട്ടര്‍ അതോറിറ്റി, ഫിഷറീസ്, മൃഗസംരക്ഷണം, പി ആര്‍ ഡി, ഡി റ്റി പി സി, ബുക്ക് മാര്‍ക്ക്, പുരാവസ്തു, പുരാരേഖ വകുപ്പ്, സാഹിത്യ-സംഗീത,നാടക-ലളിതകലാ അക്കാദമികള്‍, ജില്ലാ വ്യവസായ കേന്ദ്രം, കയര്‍, വ്യവസായ പരിശീലനം, ഖാദി, കൈരളി ഹാന്‍റി ക്രാഫ്റ്റ്, ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസം, ഡി ഡി എഡ്യുക്കേഷന്‍, ഐ ടി മിഷന്‍, ജി എസ് ടി, കണ്‍സ്യൂമര്‍ ഫെഡ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, ലോട്ടറി എന്നീ വകുപ്പുകള്‍ക്കാണ് സ്റ്റാളുകള്‍ അനുവദിച്ചത്. സ്റ്റാളുകള്‍ ഏറ്റെടുക്കുന്നതിന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുമായി ബന്ധപ്പെടണം. ഫോണ്‍ : 8157072359.
- Log in to post comments