Skip to main content

മന്ത്രിസഭ വാര്‍ഷികാഘോഷം :  ഘോഷയാത്ര വര്‍ണ്ണശബളമാക്കുവാന്‍ തീരുമാനം

സംസ്ഥാന മന്ത്രിസഭയുടെ ജില്ലാതല വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 19 ന് തൃശൂര്‍ നഗരത്തില്‍ നടത്തുന്ന സാംസ്കാരിക ഘോഷയാത്ര വര്‍ണ്ണശബളമാക്കാന്‍  കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. കളക്ടറേറ്റില്‍ എ.ഡി.എം സി ലതികയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിവിധ കമ്മിറ്റികളുടെ ഒരുക്കങ്ങളെക്കുറിച്ചും വിലയിരുത്തി. അവര്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കി. മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തിനു മുന്നോടിയായി മെയ് 19 ന് സി എം എസ് സ്കൂള്‍ പരിസരത്തു നിന്നും ആരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി സമ്മേളനവേദിയായ തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ സമാപിക്കുന്ന തരത്തിലാണ് സജ്ജീകരിക്കുന്നത്. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യരംഗങ്ങളിലെ പ്രമുഖരെ അണിനിരക്കും. യോഗത്തില്‍ ഇരിങ്ങാലക്കുട ആര്‍ ഡി ഒ ഡോ. എം സി റെജില്‍, പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ മോഹനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി ആര്‍ സന്തോഷ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ. കെ എസ് കൃപകുമാര്‍, ഡി.എസ്.ഒ അജിത്കുമാര്‍, എഫ് ഒ വറീത്, ഡി.ഡി.ഇ എന്‍ ആര്‍ മല്ലിക, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് ടി ആര്‍ മായ, കുടുംബശ്രീ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ് കുമാര്‍, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ സി ജെ അമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date