Skip to main content

സന്നിധാനത്തെ ആശുപത്രികെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (16)

ശബരിമല തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ ചികില്‍സാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ദേശീയ ആരോഗ്യദൗത്യം ഫണ്ടില്‍നിന്ന് തുക ചെലവഴിച്ച് സന്നിധാനത്ത് നിര്‍മിച്ചിട്ടുള്ള ആശുപത്രി കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന്(16) രാവിലെ 10ന് ആരോഗ്യ സാമൂഹിക നീതിവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. രാജു എബ്രഹാം എംഎല്‍എ സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ദേശീയ ആരോഗ്യദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ദേശീയ ആരോഗ്യദൗത്യം ഫണ്ടില്‍നിന്ന് 5.43കോടി രൂപ ചെലവഴിച്ചാണ് മൂന്നു നിലകളുള്ള കെട്ടിടം പൂര്‍ത്തിയാക്കിയിട്ടുള്ളത്.

(പി.ആര്‍. ശബരി-2)
 

date