Post Category
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷൻ കോർട്ട് ഹാളിൽ 16ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. കത്തോലിക്ക കമ്മാളർ, കുമാരക്ഷത്രീയ സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതും 30.08.2010ലെ സ.ഉ(എം.എസ്) നം. 93/2010/പജ.പവ.വിവ. നമ്പർ ഉത്തരവ് ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയവും പരിഗണിക്കും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, അംഗങ്ങൾ ഡോ.എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്‌സ്. 3218/2021
date
- Log in to post comments