Skip to main content

തീര്‍ഥാടന ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി സര്‍ക്കാര്‍

ശബരിമല: മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായും ഫലപ്രദമായും പൂര്‍ത്തീകരിച്ച് ശബരിമല തീര്‍ഥാടനം സുഗമമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി. തീര്‍ഥാടന പൂര്‍വ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്നിധാനത്ത് നേരിട്ടെത്തിയത് ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ നിര്‍ണായകമായി. മുഖ്യമന്ത്രി നേരിട്ടെത്തി വകുപ്പുകളുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയത് ഉദ്യോഗസ്ഥര്‍ക്ക് ആവേശം പകര്‍ന്നു.

ശബരിമല തീര്‍ഥാടനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നൂവെന്ന സന്ദേശം മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ വ്യക്തമായത് തീര്‍ഥാടന പൂര്‍വ ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വഴിയൊരുക്കി. 

ആരോഗ്യ പരിചരണം, ഗതാഗതം, റോഡ്, തീര്‍ഥാടകരുടെ സുരക്ഷ, കുടിവെള്ളം, ഭക്ഷ്യസുരക്ഷ, വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും മെച്ചപ്പെട്ട സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തി. മുന്നൊരുക്കങ്ങള്‍ക്കായി കൂടുതല്‍ തുക യഥാസമയം അനുവദിച്ചത് ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സഹായകമായി. സന്നിധാനം, പമ്പ, പത്തനംതിട്ട, പന്തളം, തിരുവനന്തപുരം, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ക്രമീകരണങ്ങള്‍ യഥാസമയം വിലയിരുത്തിയിരുന്നു. തീര്‍ഥാടനം കൂടുതല്‍ സുഗമമാക്കുന്നതിന് തിരുവനന്തപുരത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം വിളിച്ചതും ഫലപ്രദമായി.  

(പി.ആര്‍. ശബരി-3)
 

date