Skip to main content

നിപ, കോവിഡ് : അവലോകന യോഗം ചേർന്നു

 

 

 

നിപ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, കണ്ടയിൻമെന്റ് സോൺ നിയന്ത്രണങ്ങൾ തുടങ്ങിയവ സംബന്ധിച്ച്
ലിന്റോ ജോസഫ് എം.എൽ.എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

നിപ നിയന്ത്രണങ്ങളുടെ പൊതുവിലയിരുത്തലുകൾ യോഗത്തിൽ നടത്തി. നിയന്ത്രണങ്ങളും ജാഗ്രതയും ശക്തമായി തുടരും. ബോധവത്കരണ പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും നടത്തേണ്ടതുണ്ട്. തദ്ദേശഭരണ സ്ഥാപന അധ്യക്ഷൻമാരുടെ ബോധവത്കരണ വീഡിയോ സന്ദേശം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ തീരുമാനിച്ചു.

എം എൽ.എ ഓഫീസിൽ നടന്ന യോഗത്തിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് വിളക്കോട്ടിൽ, കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആമിന ഏടത്തിൽ, താമരശേരി ഡിവൈഎസ്പി ടി കെ അഷ്റഫ്, മുക്കം സി.ഐ കെ.പി അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.

date