Skip to main content

മികവിൻറെ കേന്ദ്രമാവാൻ പുളിന്താനം ജി.യു.പി സ്കൂള്‍

 

ലോക്ക് ഡൗണിന് ശേഷം സ്കൂള്‍ തുറക്കുന്ന കാലം കാത്തിരിക്കുന്ന കുരുന്നുകള്‍ക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കാത്തിരിക്കുകയാണ് പുളിന്താനം ജി.യു.പി.എസ് സ്കൂള്‍. നൂറു ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പിൻറെ പ്ലാൻ ഫണ്ടില്‍ നിന്നും 66 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ക്ലാസ്റൂമുകള്‍ സജ്ജമാക്കിയിരിക്കുന്നത്. നാലു ക്ലാസ്റൂമുകളും ചവിട്ടുപടികളുമാണ്നവീകരണത്തിൻറെഭാഗമായി നിര്‍മിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കു പുറമെ കൈറ്റില്‍ നിന്നും അടിസ്ഥാന വികസന സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് പ്രൊജക്ടറുകളും നാലു ലാപ്ടോപ്പുകളും ഈ ക്ലാസ്മുറികളില്‍ ഒരുക്കിയിട്ടുണ്ട്. 140 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പുളിന്താനം സ്കൂള്‍ പഠന പഠനേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ശാസ്ത്ര മേളകളിലും കലാകായിക പ്രവര്‍ത്തനങ്ങളിലും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ സ്കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടെ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

date