Skip to main content

പാലിയം ജി.എച്ച്.എസ്.എസ് നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം 14ന്

 

 

എറണാകുളം: സ്മാർട്ട് ക്ലാസ് മുറികളുമായി പാലിയം ജി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കായി ഒരുങ്ങി. സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായാണ് കെട്ടിടം നിർമ്മിച്ചത്. അഞ്ച് കോടി രൂപ മുടക്കിയാണ് സ്കൂളിനായി പുതിയ കെട്ടിടം നിർമ്മിച്ചത്. മൂന്നു നിലകളിലാണ് കെട്ടിടം പൂർത്തിയാക്കിയിരിക്കുന്നത്. ഹൈസ്കൂളിനായി ഒൻപത് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്കായി 12 ക്ലാസ് മുറികളും ഒരു ശുചി മുറി ബ്ലോക്കുമാണ് പുതിയ കെട്ടിടത്തിലുള്ളത്. 700 നടുത്ത് വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. 

ഹൈടെക് ക്ലാസ് മുറികളായാണ് എല്ലാം ഒരുക്കിയിരിക്കുന്നത്. പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം സെപ്തംബർ 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

date