Skip to main content

പൂത്തോട്ട ജി.ജെ.ബി.സ്കൂളും സ്മാർട്ട്: ഉദ്ഘാടനം 14ന്

 

 

എറണാകുളം: പൂത്തോട്ട ജി.ജെ.ബി.സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം സെപ്തംബർ 14 ന് നടക്കും. കേരള സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഒരു കോടി രൂപ പ്ലാൻ ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. എൽ.കെ.ജി, യു.കെ.ജി ക്ലാസുകളും ഒന്നു മുതൽ നാല് വരെ ക്ലാസുകളാണ് ഇവിടെയുള്ളത്. പുതിയ രണ്ടു നില കെട്ടിടത്തിൽ എട്ട് ക്ലാസ് മുറികളാണ് ഉള്ളത്. രണ്ട് ക്ലാസ് മുറികളിൽ പ്രൊജക്ടർ സ്ഥാപിച്ചിട്ടുണ്ട്. നൂതന സൗകര്യങ്ങളോടു കൂടിയ രണ്ട് ശുചി മുറികളും പുതിയ കെട്ടിടത്തിലുണ്ട്. 89 വിദ്യാർത്ഥികളാണ് സ്കൂളിലുള്ളത്.

date