Skip to main content

കൂടുതൽ സൗകര്യങ്ങളോടെ വടവുകോട് ഗവ. എൽ.പി.എസ് : ഉദ്ഘാടനം 14ന് 

 

എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ വടവുകോട് ഗവ. ലോവർ പ്രൈമറി സ്കൂളിലെ പുതിയ ക്ലാസ് മുറികൾ ഉദ്ഘാടനത്തിന് സജ്ജമായി. ഈ മാസം 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനിൽ ഉദ്ഘാനം നിർവഹിക്കും. 

  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിലാണ് ഹൈടെക് നിലവാരത്തിൽ ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നത്.  എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാലയത്തിൽ ആകെ 352 കുട്ടികളാണുള്ളത്.

date