Skip to main content

ഹൈടെക് ക്ലാസ് മുറികളുമായി നോർത്ത് വാഴക്കുളം ഗവ. അപ്പർ പ്രൈമറി സ്കൂൾ

 

എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ നോർത്ത് വാഴക്കുളം ഗവ. അപ്പർ പ്രൈമറി സ്കൂളിലെ പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം ഈ മാസം 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനിൽ നിർവഹിക്കും. 

 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിൽ ആറ് ഹൈടെക് ക്ലാസ് മുറികളും ഒരു അടുക്കളയുമാണ് പുതുതായി നിർമിച്ചിട്ടുള്ളത്. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാലയത്തിൽ ആകെ 425 കുട്ടികളാണുള്ളത്.

date