Skip to main content

 വിപുലമായ സൗകര്യങ്ങളോടെ  വെണ്ണല ഗവ. അപ്പര്‍  പ്രൈമറി സ്കൂൾ

 

 

  എറണാകുളം: വെണ്ണല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അപ്പര്‍ പ്രൈമറി വിഭാഗവും മികവിന്റെ കേന്ദ്രമായി പുതിയ പാഠ്യാനുഭവം തീര്‍ക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം ഈ മാസം 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈനില്‍ നിര്‍വഹിക്കും. 

    പി.റ്റി. തോമസ് എം.എല്‍.എ ഫണ്ടില്‍ നിന്ന്് ഒരു കോടി രൂപ ഉപയോഗിച്ച് ഒന്‍പത് ഹൈടെക് ക്ലാസ് മുറികള്‍, അധ്യാപകര്‍ക്കുള്ള ക്യാബിന്‍, ടോയ്‌ലെറ്റുകള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. അപ്പര്‍പ്രൈമറി വിഭാഗത്തില്‍ 245 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്‌

 

date