Skip to main content

താലൂക്കുതല പട്ടയമേള: സ്വന്തംഭൂമിക്ക് ഉടമകളാകാൻ പൈങ്കിളി കണ്ടോതിയും കുടുംബവും

 

  മൂവാറ്റുപുഴ: നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം ഭൂമിയുടെ ഉടമസ്ഥനാവുകയാണ് മൂവാറ്റുപുഴ താലൂക്കിലെ കല്ലൂർകാട് സ്വദേശിയായ പൈങ്കിളി കണ്ടോതി. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമപദ്ധതിയുടെ  ഭാഗമായി ചൊവ്വാഴ്ച നടക്കുന്ന  മൂവാറ്റുപുഴ താലൂക്കുതല പട്ടയമേളയിൽ ഇദ്ദേഹം വർഷങ്ങളായി കൈവശംവെച്ചിരുന്ന ഭൂമിക്ക് പട്ടയമാകും. 

   സ്വന്തം ഭൂമിയിൽ ലൈഫ് ഭവന പദ്ധതിയിലൂടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്  പൈങ്കിളി കണ്ടോതിയുടെ മകൻ വി.എസ് ഷാജി. ഭൂരഹിതരായ 12 കുടുംബങ്ങൾക്കാണ് മൂവാറ്റുപുഴ താലൂക്കിൽ പട്ടയം നൽകുന്നത്. വർഷാവസാനത്തോടെ നിർദ്ധനരായ 30 കുടുംബങ്ങൾക്കുകൂടി പട്ടയം നൽകുന്നതിനുള്ള നടപടികൾ മൂവാറ്റുപുഴ താലൂക്കിൽ പുരോഗമിക്കുകയാണ്.

date