Skip to main content

പട്ടയമേള: ആലുവ താലൂക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി

 

 

എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമപദ്ധതിയുടെ  ഭാഗമായി സംഘടിപ്പിക്കുന്ന ആലുവ താലൂക്കുതല പട്ടയമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഭൂരഹിതരായ 9 കുടുംബങ്ങൾക്കാണ് പട്ടയം നൽകുന്നത്. ചൊവ്വാഴ്ച്ച   രാവിലെ 11.30 ന് ആലുവ താലൂക്ക്  കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങ്  ചാലക്കുടി എം.പി. ബെന്നി ബഹന്നാൻ ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിക്കും. റോജി.എം.എൽ.എ പട്ടയ വിതരണം നടത്തും. ആലുവ തഹസിൽദാർ കെ.എസ്.പരീത്, ഭൂരേഖ തഹസിൽദാർ കെ.എൻ.അംബിക,

ആലുവ നഗരസഭാ ചെയർമാൻ എം.ഒ.ജോൺ, നഗരസഭാംഗം ശ്രീലത രാധാകൃഷ്ണൻ, രാഷ്ട്രീയ നേതാക്കളായ എ.പി.ഉദയകുമാർ, എ.ഷംസുദ്ദീൻ, ഫാസിൽ ഹുസൈൻ, പി.എ.അബ്ദുൾ സമദ്, ഷാജി തേക്കുംകാട്ടിൽ, സിജു തോമസ്, ഡോമിനിക് കാവുങ്കൽ , ജോസ് കൊട്ടേപ്പറമ്പിൽ, മുരളി പുത്തൻവേലി, പി.എ.ഹംസക്കോയ , ടി.ഡി.സ്റ്റീഫൻ, എം.എൻ.ഗോപി എന്നിവർ പങ്കെടുക്കും.

date