Post Category
റെഡ്ക്രോസ് ദിനാഘോഷം ഇന്ന്
ജില്ലാതല റെഡ്ക്രോസ് ദിനാഘോഷം ഇന്ന് (മെയ് 8) രാവിലെ 9 ന് തൃശൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ഏ കൗശിഗന്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ എന്‍ ആര്‍ മല്ലിക മുഖ്യാതിഥിയാകും. സര്‍വീസില്‍ നിന്നും വിരമിച്ച ഡി.ഡി.ഇ സുമതി കെ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ ജി മോഹനന്‍ എന്നിവര്‍ക്ക് യാത്രയപ്പും ഉപഹാരവും നല്‍കും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ മഹേഷ്, ഗവണ്‍മെന്‍റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍മേധാവി സി ജെ വിന്‍സെന്‍റ് എന്നിവര്‍ ആശംസ നേരും. ജെ ആര്‍ സി ജില്ലാ സെക്രട്ടറി ദേവസ്സി ചെമ്മണ്ണൂര്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ ഫ്രാന്‍സീസ് ടി ആന്‍റണി നന്ദിയും പറയും.
date
- Log in to post comments