Skip to main content

കൊച്ചി മെട്രോയിൽ ഓട്ടോമാറ്റിക് സാനിറ്റെസർ മെഷീൻ സ്ഥാപിച്ചു

 

 

 

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയിൽ ഓട്ടോമാറ്റിക് സാനിറ്റെസർ മെഷീൻ സ്ഥാപിച്ചു. കൊച്ചിൻ കോർപ്പറേഷൻ മേയർ എം അനിൽ കുമാർ മെഷീൻ ഉദ്ഘാടനം ചെയ്തു. 

 

കൈരളി ടി എം ടി യുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് എല്ലാ സ്റ്റേഷനുകളിലും മെഷീൻ സ്ഥാപിച്ചത്. കേരളാ സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ലിഗേറോ കൊച്ചി എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഓട്ടോ സാനിറ്റെസർ മെഷീൻ നിർമ്മിച്ചത്. മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് വേഗത്തിലും സുരക്ഷിതമായും സ്പർശനമില്ലാതെ സാനിടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാം.

 

കൈരളി ടി എം ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഹ്യൂമയൂൺ കളിയത്, മെട്രോ ജനറൽ മാനേജമാരായ മണികണ്ഠൻ, നിരീഷ്,   ടീം ലിഗേറോ കൊച്ചി കമ്പനി ജീവനക്കാരായ അഡ്വ അരുൺ ആന്റണി, ഡിക്സൻ പൗലോസ്, എമ്മിൽ ജഗി, റഷാദ്, അഷറഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date